Kodanchery

കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ കമ്പനിയുടെ മൊബൈൽ ടവർ പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി: പറപ്പറ്റയിലെ ആളുകൾ ഇനി പരിധിക്ക് ഉള്ളിൽ ആയിരിക്കും:
കാലങ്ങളായി നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതുമൂലം വളരെയധികം പ്രയാസങ്ങൾ നേരിട്ടിരുന്ന കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ കമ്പനിയുടെ മൊബൈൽ ടവർ പ്രവർത്തനം ആരംഭിച്ചു.

കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസം പൂർണമായും ഓൺലൈൻ വഴിയായതിനാൽ സമീപപ്രദേശത്തെ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമാവുന്നതാവും പുതിയ ടവറിൻ്റെ പ്രവർത്തനം എന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു കൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അഭിപ്രായപെട്ടു. ചടങ്ങിൽ കമ്പനി ഉദ്യോഗസ്ഥരും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button