Mukkam

ആശ്വാസ് പാലിയേറ്റീവ് കെയർ ഓഫീസ് തുറന്നു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് കെയർ ഓഫീസ് തുറന്നു.നോർത്ത് കാരശ്ശേരി പ്രിയദർശിനി കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി .പി സ്മിത നിർവ്വഹിച്ചു. ചെയർമാൻ കെ.കെ ആലി ഹസ്സൻ അധ്യക്ഷത വഹിച്ചു. എൻ കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. നടുക്കണ്ടി അബൂബക്കർ, ജി.അബ്ദുൽ അക്ബർ, മുഹമ്മദ് കക്കാട്, എം എ സൗദ ടീച്ചർ, എം.ടി. സെയ്ത് ഫസൽ എന്നിവർ പ്രസംഗിച്ചു.

ആമിന എടത്തിൽ,സത്യൻ മുണ്ടയിൽ, ശാന്താദേവി മുത്തേടത്ത്, ജംഷിദ് ഒളകര ,അഷ്റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, റീന പ്രകാശ്, ടി.പി അബൂബക്കർ , എ.കെ സാദിഖ്, ടി.എം ജാഫർ, എം സി മുഹമ്മദ്, എൽ.കെ മുഹമ്മദ്, ഉസ്മാൻ പുളിക്കൽ, സുഹറ കെ.കെ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button