Thamarassery

താമരശ്ശേരിയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി അമ്പായത്തോടിനടുത്ത പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ഈരൂട് ആനിത്തോട്ടത്തിൽ ഷാജു ജോസഫ് (55) ആണ് മരണപ്പെട്ടത്.

ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് ശേഷം രണ്ടേമുക്കാലിനാണ് അപകടമുണ്ടായത്.

അപകടത്തിൽ പെട്ട ഷാജുവിനെ നാട്ടുകാർ താമരശ്ശേരി ഗവ:താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംസ്കാരം ഞായറാഴ്ച (12-01-2020) രാവിലെ 11:00 മണിക്ക് ഈരൂട് സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: എൽസി മൈലെള്ളാംപാറ ആയത്തുപാടത്ത് കുടുംബാംഗം.

മക്കൾ: തേജസ്, ഓജസ്.

മരുമക്കൾ: നിഖില, കരോളിൻ.

News Desk Tiruvambadi News

Related Articles

Leave a Reply

Back to top button