Thiruvambady
നെടുമ്പറമ്പിൽ നിധി ഉദ്ഘാടനം

തിരുവമ്പാടി: നെടുമ്പറമ്പിൽ നിധി ലിമിറ്റഡിന്റെ തിരുവമ്പാടി ശാഖ നാളെ (11-01-2020- ശനിയാഴ്ച) പ്രവർത്തനം ആരംഭിക്കും.
ഗ്രാമ പഞ്ചായത്ത് അംഗം റംല ചോലക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് രാവിലെ 10:30 – ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
ആദ്യ നിക്ഷേപ സ്വീകരണം തിരുവമ്പാടി സബ് ഇൻസ്പെക്ടർ ഷാജു ജോസഫ് നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ബോസ് ജേക്കബ്, വിത്സൻ താഴത്തുപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും.







