Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ ചിന്ന അശോകൻ, മെമ്പറന്മാരായ കെ പി ചാക്കോച്ചൻ, ജെസി പിണക്കാട്ട്, ജമീല അസീസ്, സെക്രട്ടറി കെ ഗിരീഷ് കുമാർ, അസി. സെക്രട്ടറി നാരായണൻ എന്നിവർ പ്രസംഗിച്ചു. വിവിധ പദ്ധതി രൂപീകരണത്തിനായുള്ള കരട് പദ്ധതി നിർദേശങ്ങൾക്ക് രൂപം നൽകി.







