Kerala

ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര(19)യാണ് മരിച്ചത്. രാവിലെ മുതല്‍ സുചിത്രയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു സുചിത്രയുടെ വിവാഹം. വള്ളികുന്നം ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയാണ് സുചിത്ര.

Related Articles

Leave a Reply

Back to top button