Thiruvambady

തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സഹായഹസ്തം

തിരുവമ്പാടി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലെ കോളനികളിൽ താമസിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഓളിക്കൽ, മേലേ പൊന്നാങ്കയം, മുത്തപ്പൻപുഴ, ഓടപ്പോയിൽ എന്നീ കോളനികളിലാണ് പഠനോപകരണങ്ങളും സി.എഫ്.എൽ ബൾബുകളും വിതരണം ചെയ്തത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ജനമൈത്രി പൊലീസ് ദിനേഷ് യു.വി,
അനീസ് മുക്കം, ജിനേഷ് കുര്യൻ, ഷിനോജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button