Mukkam

ശൗചാലയസമുച്ചയം ഉദ്ഘാടനം ചെയ്തു

മുക്കം : മുക്കം നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ശൗചാലയസമുച്ചയം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി. 25 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടുനിലയുള്ള ശൗചാലയസമുച്ചയം നിർമിച്ചത്. നഗരസഭാ കൗൺസിലർ എം.കെ. യാസർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ. ഹസീല എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button