Kerala
ലോക്ഡൗണ്‍: ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താം; മറ്റ് ഇളവുകളില്ല…

തിരുവനന്തപുരം∙ ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.
ഇതു സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ചയും തുടരും. മറ്റു കൂടുതല്‍ ഇളവുകളില്ല. കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ തീരുമാനിക്കും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു






