Koodaranji

പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളാക്കണമെന്ന് ആവശ്യം

കൂടരഞ്ഞി :പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടുമെന്നും അപ്ഗ്രേഡിനുള്ള സാധ്യത കൂടുമെന്നും വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 7 കിലോമീറ്ററിനുള്ളിൽ യുപി  സ്കൂളില്ല.

സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പൂവാറൻതോട് സ്‌കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്  മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു. ജോസ് മടപ്പള്ളി, അരുൺ കല്ലിടുക്കിൽ, ജിന്റോ പുഞ്ചത്തറപ്പിൽ,  ജോമ സുരേഷ് എന്നിവർ പ്രസംഗിച്ചു.

സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സർക്കാർ നടപടി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും  കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഹെലൻ ഫ്രാൻസിസ്  ആവശ്യപ്പെട്ടു. സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന സെക്രട്ടറി വിത്സൻ പുല്ലുവേലിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button