Koodaranji
മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു

കൂടരഞ്ഞി :മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കൂടരഞ്ഞി പഞ്ചായത്തിലെ പ്രവൃത്തി പുരോഗമിക്കുന്നു. പുഷ്പഗിരി പള്ളിയുടെ അടുത്തുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ കൂടരഞ്ഞി – കൂമ്പാറ റോഡിലെ ഗതാഗതം നിരോധിച്ചിരുന്നു.
എന്നാൽ പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്തതോടെ ചെറു വാഹനങ്ങൾക്ക് വേണ്ടി റോഡിന്റെ ഒരുഭാഗം തുറന്നു കൊടുത്തു. പഞ്ചായത്തിൽ കാരാട്ടുപാറ പ്രദേശത്ത് റോഡിന്റെ ടാറിങ് ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റി ആണ് റോഡ് കരാർ ഏറ്റെടുത്തിരിക്കുന്നത്.







