Kozhikode

ചെമ്പനോടയിൽ കാട്ടാനശല്യം തുടരുന്നു

ചക്കിട്ടപാറ ∙ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ചെമ്പനോടയിൽ ദിവസങ്ങളായുള്ള കാട്ടാന ശല്യം തുടരുന്നു. ഇന്നലെ കൊറത്തിപ്പാറ ഒഴുകയിൽമുക്കിലെ പെരുവേലിൽ ദേവസ്യയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ചു.

കാട്ടാന ഭീതി തുടരുന്നതിനാൽ ജനങ്ങൾ രാത്രി ഭീതിയിലാണ്. വീട്ടുമുറ്റത്ത് എത്തുന്ന കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വനം വകുപ്പ് അധികൃതർ അടിയന്തര നടപടി എടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button