Kodanchery

രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ നിർമ്മാണ ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

കോടഞ്ചേരി: ലോകത്ത് സാഹസിക കായിക വിനോദങ്ങളിൽ പ്രധാനപ്പെട്ടതാണ് വൈറ്റ് വാട്ടർ കയാക്കിങ് കേരളത്തിൽ വളരെയേറെ കായികതാരങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്, സംസ്ഥാന ടൂറിസം വകുപ്പ് വലിയ ഇടപെടൽ ഈ രംഗത്ത് നടത്തിവരുന്നു.

തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്താണ് എല്ലാ വർഷവും ഈ അന്താരാഷ്ട്ര മത്സരം നടത്തുന്നത്. തേക്കനാട്ട് കുര്യാക്കോസ് എന്ന വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് ഇനി സ്ഥിരം പവലിയൻ, റാംപ്, കയാക്കിങ് സെന്റർ, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നത്.

ഇന്ത്യയിൽ തന്നെ ആദ്യത്തെ കയാക്കിങ് സെന്റർ നിർമ്മാണ ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ജൂലൈ 2ന് മൂന്ന് മണിക്ക് നിർവഹിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പുലിക്കയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൂസൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, കെ പി ചാക്കോച്ചൻ, ഷിജി ആന്റണി, മാത്യു ചെമ്പോട്ടിക്കൽ, പോൾസൺ അറയ്ക്കൽ ബെനിറ്റോ ചാക്കോ, ചാൾസ് പോൾ, ഷെല്ലി കുന്നേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button