Koodaranji
കൂടരഞ്ഞി കൃഷിഭവനിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം

കൂടരഞ്ഞി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പദ്ധതി പ്രകാരം കൂടരഞ്ഞി കൃഷിഭവനിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയർപേഴ്സൺ ജെറീന റോയ് അധ്യക്ഷയായി.സ്ഥിരം സമിതി ചെയർമാൻ വി എസ് രവീന്ദ്രൻ,സ്ഥിരം സമിതി ചെയർ പേഴ്സൺ റോസിലി ടീച്ചർ, മെമ്പർമാരായ എൽസമ്മ ജോർജ്,സീന ബിജു,മോളി വാതല്ലൂർ, കൃഷി ഓഫീസർ മൊഹമ്മദ് പി എം,കേരസമിതി പ്രസിഡന്റ് ജോസഫ് കെ വി,കൃഷി അസിസ്റ്റന്റ്മാരായ അബ്ദുൽ, സത്താർ,പി എ മിഷേൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിന്റെ നടീൽ വസ്തുക്കൾ ഉത്പാദന ഉപാദികൾ,ജോർജ് അക്കരത്തകിടിയെലിൻ്റെ തേൻ സ്റ്റാൾ,വിദ്യ കുടുംബശ്രീയുടെ അച്ചാർ ഉൽപ്പന്നങ്ങൾ, കേരസമിതിയുടെ ഇളനീർ ഉൽപ്പന്നം എന്നിവയും
മുളക്, വെണ്ട, തക്കാളി, വഴുതന തൈകൾ ഒരു തൈക്ക് രണ്ട് രൂപ പ്രകാരവും ലഭ്യമാണ്







