Kodanchery

കോടഞ്ചേരി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി : ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലിക്കയത്തിന് അടുത്ത് പുളിക്കൽ കടവ് പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

കിണാശ്ശേരി തച്ചറക്കൽ മുഹമ്മദ് സുഹ്റ ദമ്പതികളുടെ മകൻ അൻസാറിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. കുന്നമംഗലം സ്വദേശികളായ നാല് പേരടങ്ങുന്ന സംഘമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷ്ല (20), ബന്ധുവായ കിണാശ്ശേരി തച്ചറക്കൽ മുഹമ്മദ് സുഹ്റ ദമ്പതികളുടെ മകൻ അൻസാർ (26) എന്നിവരാണ് ഒഴുക്കിൽ പ്പെട്ടത്. ആയിഷയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കൂടെയുണ്ടായിരുന്ന ഇർഷാദ്, അജ്മൽ എന്നിവർ നീന്തി രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button