Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിൽ വനമഹോത്സവ പരിപാടികൾക്ക് തുടക്കമായി

കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിൽ വനം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വനമഹോത്സവ പരിപാടികൾക്ക് തുടക്കമായി. വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി സുരേഷ് വനമഹോത്സവ സന്ദേശം നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ്, അധ്യാപകരായ പൗളി അഗസ്ത്യൻ, ടിൽജി വി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







