കൂടരഞ്ഞി പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം:ഡി വൈ എഫ് ഐ മന്ത്രിക്ക് നിവേദനം നൽകി

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മലയോര ടൂറിസം വികസനത്തിന് അനന്തമായ സാധ്യതകൾ ഉള്ള പ്രദേശമാണ്. മലയോര മേഖലകളായ കക്കാടംപൊയിൽ, നായടംപൊയില്‍, മഞ്ഞക്കടവ്, പൂവാറന്‍തോട് എന്നീ പ്രദേശങ്ങള്‍ പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമാണ്. ഫാം ടൂറിസം അക്വാ&ഇക്വാ ടൂറിസം, അമ്യൂസ്മെന്റ് പാര്‍ക്ക്, ഹൈ ആള്‍ട്ടി ട്യൂഡ് സ്പോര്‍ട്സ് കേന്ദ്രം എന്നിവയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് തിരുവമ്പാടി മണ്ഡലത്തിലെ കൂടരഞ്ഞി പഞ്ചായത്തിലെ മലയോര പ്രദേശങ്ങള്‍.
സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലമടക്കുകളും പുരാതനമായ പഴശ്ശി ഗുഹയും വെള്ളച്ചാട്ടങ്ങളും പ്രദേശത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ഈ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടരഞ്ഞി പഞ്ചായത്തില്‍ സമഗ്ര ടൂറിസം പദ്ധതി ആവിഷ്കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് DYFI കൂടരഞ്ഞി മേഖല കമ്മിറ്റി ബഹു. പൊതുമരാമത്ത് ടൂറിസം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കി DYFI ജില്ല സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേംനാഥ് കൂടരഞ്ഞി മേഖല സെക്രട്ടറി വൈശാഖ് എം വി ,പ്രസിഡന്റ് ആദര്‍ശ് ജോസഫ് ,മുഹമ്മദ് ഫാരിസ്, വിപിന്‍ തുടങ്ങിയവര്‍ നിവേദനം മന്ത്രിയ്ക്ക് കൈമാറി







