Thiruvambady

വിദ്യാ തരംഗിണി വായ്‌പ്പാ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

തിരുവമ്പാടി: കേരള സർക്കാർ സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സഹകരണ ബാങ്കുകൾ വഴി ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി നൽകുന്ന പലിശ രഹിത വായ്‌പ്പാ പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം/പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആദ്യ വായ്‌പ്പാ നൽകികൊണ്ട് നിർവഹിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, ടി വിശ്വനാഥൻ, ബാങ്ക് സെക്രട്ടറി പി സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button