Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ ബേബി ബെഡ് വിതരണം നടത്തി

കോടഞ്ചേരി: എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 33 അംഗനവാടികൾക്ക് 102 ബേബി ബെഡ്ഡുകൾ വിതരണം ചെയ്തു. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജമീല അസീസ് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ചാൾസ് തയ്യിൽ, ബിന്ദു ജോർജ്, സിസിലി, ഷാജി മുട്ടത്ത്, ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, ഷിജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button