Kerala

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും മൂല്യ നിർണയത്തിന് പുതിയ മാർ​ഗ നിർ​ദ്ദേശം

ന്യൂഡൽഹി: സിബിഎസ്ഇ മൂല്യനിർണയത്തിന് പുതിയ മാർ​ഗ നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും മൂല്യ നിർണയത്തിനുമാണ് പുതിയ മാർ​ഗ നിർ​ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റേതാണ് പുതിയ തീരുമാനം.

അധ്യായന വർഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിർണയവും നടത്താനാണ് തീരുമാനം. രണ്ട് ഘട്ടമായി 50 ശതമാനം സിലബസ് ഉപയോ​ഗിച്ചായിരിക്കും രണ്ട് ടേമായി പരീക്ഷയും മൂല്യ നിർണയവും നടത്തുക. 

ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറിൽ നടത്തും. രണ്ടാം ടേം പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും.

Related Articles

Leave a Reply

Back to top button