Kerala

കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊന്‍പതുകാരനാണ് മരിച്ചത്. നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹാര്‍ബര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞയിടയ്ക്കാണ് തുഷാര്‍ അത്രി കൊച്ചി നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാള്‍ക്ക് നല്‍കിയത്. കൈവശം ആയുധവും നല്‍കിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button