Kodanchery

ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചു വിട്ടു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ജില്ല വൈസ് പ്രസിഡന്റ് പി പി ജോയി ഉള്‍പ്പെയുള്ളവര്‍ എന്‍ സി പിയില്‍ ചേര്‍ന്നു. കോടഞ്ചേരി വ്യാപാരഭവനില്‍ നടന്ന സ്വീകരണ പരിപാടി എന്‍ സി പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി പി ബഷീര്‍ സ്വാഗതം പറഞ്ഞു. പി പി ജോയി അദ്ധ്യക്ഷത വഹിച്ചു. എന്‍ വൈ സി ജില്ല പ്രസിഡന്റ് യൂസുഫ് പുതുപ്പാടി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് കോടഞ്ചേരി മണ്ഡലം എന്‍ സി പി കമ്മിറ്റി രൂപീകരിച്ചു.

പ്രസിഡന്റായി പി പി ബഷീര്‍ വൈസ് പ്രസിഡന്റുമാരായി ജോസ് പൂത്തുകുന്നേല്‍ ജോയ് വെള്ളം മാക്കല്‍ ജനറല്‍ സെക്രട്ടറിമാരായി പി എം ഷമീറലി, ് കെ ജെ തോമസ് ട്രഷററായി ജോയ് വെള്ളാരംകുന്നേല്‍ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയില്‍ റോയ് തോട്ടുപുറത്ത്, കെ സി അലി, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, മിലന്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button