Kodanchery
കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംമായി.
ഫാ. ജോയ്‌സ് വയലില്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. ശനിയാഴ്ച വൈകിട്ട് 3:30 ന് രൂപം എഴുന്നള്ളിച്ച് വെയ്ക്കല്‍, 5 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം (ഫാ. തോമസ് തേവടിയില്‍), 6:45 ന് തിരുനാള്‍ പ്രദക്ഷിണം (കൈപ്പുറം പന്തലിലേക്ക്), 8:45ന് വാദ്യമേളങ്ങള്‍ എന്നിവ നടക്കും.
ഞായര്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം. (ഫാ. ജോസ് കരിങ്ങടയില്‍), 12 മണിക്ക് പ്രദക്ഷിണം, 12:30 ന് സമാപനാശീര്‍വാദം, ഒരുമണിക്ക് സ്‌നേഹവിരുന്ന് എന്നിവ നടക്കും.







