Mukkam

എൻ.ഐ.ടിയിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി

മുക്കം: എൻ.ഐ.ടിയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് എൻ.ഐ.ടി പ്രധാനകവാടത്തിൽ പോലീസ് തടഞ്ഞു.

പോലീസ് ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞു. ആർ.എസ്.എസിന്റെ പരിപാടികൾ എൻ.ഐ.ടിയുടെ ഔദ്യോഗിക ചടങ്ങെന്ന നിലയിലാണ് കാമ്പസിൽ നടത്തുന്നതെന്നും കേസരിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനുമായി എൻ.ഐ.ടി ധാരണപത്രത്തിൽ ഒപ്പിട്ടത് ഇതിന് ഉദാഹരണമാണെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.

Related Articles

Leave a Reply

Back to top button