Kodanchery

കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ ആദരിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ പി.റ്റി.എ യും, മാനേജ്മെൻറും ചേർന്ന് ആദരിച്ചു. കേരള കായിക ദിനമായ ഇന്ന് സ്കൂൾ സ്പോട്സ് ഡേയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ബിജു അരീത്തറ പൊന്നാടയണിയിച്ച് ആദരിച്ചു.

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികളെ ആട്യാ പാട്യാ എന്ന കായിക വിനോദത്തിലൂടെ ലോകത്തിൻ്റെ നിറുകയിലെത്തിക്കാൻ പരിശീലകനായി പ്രവർത്തിക്കുകയും. ഇത്തവണയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളടങ്ങിയ കോഴിക്കോട് ജില്ലാ ടീമിനെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്ത അനുഭവസമ്പത്തിനെ ആദരിക്കുകയാണ് ചെയ്തത്.

പി. റ്റി. എ പ്രസിഡൻ്റ് ബിജു അരീത്തറ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി. റ്റി. എ വൈസ് പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, ഡാലി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button