Kodanchery

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ജനമൈത്രി പോലീസിന്റെ ആഭി മുഖ്യത്തിൽ പാത്തിപ്പാറ ആദിവാസി കോളിനിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. വാർഡ് മെംബർ സിസിലി കോട്ടുപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ക്ലാസ്സിന് നേതൃത്വം നല്കി. ജനമൈത്രി ബീറ്റ് ഓഫീസർ ജെസി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി സ്റ്റേഷൻ കെ.എച്ച്.ജി. തോമസ് അപ്രേം, ട്രൈബൽ സോഷ്യൽ വർക്കർ സനീഷ്, ആശാ വർക്കർ റീനാകുമാരി, അംഗൻവാടി ടീച്ചർ ഷീല എന്നിവർ ആശംസകൾ അറിയിച്ചു. പ്രോമോട്ടർ ബോവാസ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button