Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം ജനുവരി 17 – ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

തിരുവമ്പാടി ടൗൺ ചുറ്റി 4 കിലോമീറ്റർ മനുഷ്യചങ്ങലയും, പ്രതിജ്ഞയും,പൊതു സമ്മേളനവും നടത്തും.

പരിപാടി വൻവിജയമാക്കി തീർക്കുവാൻ ബാബു പൈക്കാട്ടിൽ, ജോളി ജോസഫ് , കെ എം മുഹമ്മദാലി എന്നിവർ രക്ഷാധികാരികളും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.ടി അഗസ്റ്റിൻ ചെയർമാനും, ശ്രീ ബോസ് ജേക്കബ്‌ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപികരിച്ചു.

വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, കെ എം അബ്ദുറഹ്മാൻ, ജമീല കീലത്ത്, ജിജി ഇല്ലിക്കൽ, അജീഷ് മുണ്ടേരി, സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, ജിബിൻ പി ജെ, മുഹമ്മദ്‌റസാഖ് പങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button