Koodaranji

എസ്.എസ്.എൽ.സി പരീക്ഷ ഫലം മികച്ച വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ

കൂടരഞ്ഞി: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ.

കോവിഡ് പ്രതിസന്ധി കാലത്ത് പൂർണ്ണമായും ഓൺലൈൻ പഠന രീതികളിലുടെ നടന്ന ക്ലാസ്സുകളിൽ നെറ്റ് വർക്ക് തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ അതിജീവിച്ച് വിദ്യാർഥികൾ നേടിയ വിജയം ചരിത്രമായി.

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ,കൂമ്പാറ ഫാത്തിമ ബിഹയർ സെക്കണ്ടറി സ്കൂൾ, കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂൾ എന്നിവ 100 % വിജയം കരസ്ഥമാക്കി.

മൂന്ന് സ്കൂളുകളിലുമായി 394 വിദ്യാർഥികൾ പരിക്ഷ എഴുതിയതിൽ 110 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി എന്നതും ശ്രദ്ധേയമാണ്

231 കുട്ടികൾ പരിക്ഷ എഴുതിയകൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ 78 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി.132 കുട്ടികൾ പരിക്ഷ എഴുതിയ കൂമ്പാറ ഫാത്തിമ സ്കൂളിൽ 20 കുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും A+.
31 കുട്ടികൾ പരിക്ഷ എഴുതിയ കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിൽ 9 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

പ്രതിസദ്ധികളെ അതിജീവിച്ച് മലയോര മേഖലയിലെ സ്കൂളുകൾ നേടിയ മിന്നും വിജയം അധ്യാപകരുടെയും കുട്ടികളുടെയും,രക്ഷിതാക്കളുടെയും കൂട്ടയ്മയുടെ വിജയം കൂടി ആയി

Related Articles

Leave a Reply

Back to top button