തിരുവമ്പാടി മണ്ഡലം ജലസേചനം, ചെറുകിട ജലസേചന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം നടത്തി

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തിലും ഈ വർഷത്തിലും ജലസേചന ചെറുകിട ജലസേചന വകുപ്പുകൾ വഴി അനുമതി ലഭിച്ച എട്ടുകോടി രൂപയുടെ 28 പ്രവൃത്തിക ളുടെയും മുൻഗണന നൽകേണ്ട പ്രവൃത്തികളെയും സംബന്ധിച്ചുള്ള അവലോകനയോഗം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ വച്ച് ചേർന്നു. ഓരോ പ്രവൃത്തികളുടെയും വിശദാംശവും പുരോഗതിയും നിലവിലുള്ള അവസ്ഥയും വിലയിരുത്തി.
അവലോകന യോഗത്തിൽ നടന്ന ചർച്ചയുടെ ഭാഗമായി താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തു.
1. പ്രവൃത്തി നടന്നുവരുന്നത് വേഗത്തിൽ പൂർത്തിയാക്കാനും ടെൻഡർ ചെയ്തവ പ്രവൃത്തി ആരംഭിക്കുന്നതിനും ധനാനുമതി ലഭിച്ചതിന്റെ സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കണം.
2.കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കർഷകർക്ക് ഉപയോഗപ്രദമാകുന്ന മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം മെക്കാനിക്കൽ വിഭാഗം ഒരാഴ്ചയ്ക്കകം എസ്റ്റിമേറ്റ് സമർപ്പിക്കും. ശേഷം സാങ്കേതികാനുമതി ലഭ്യമാക്കും. പ്രവൃത്തി ടെൻഡറിന് മുമ്പ് ഗ്രാമപഞ്ചായത്തുകളുടെയും കർഷകരുടെയും സംയുക്ത യോഗം ചേരും.
3. പുതുപ്പാടി പഞ്ചായത്തിലെ ചെമ്പൻമുഴി – കൈപ്പുറം ചെക്ക് ഡാം നിർമ്മാണ പ്രവൃത്തി 10 ദിവസത്തിനകം ടെൻഡർ ക്ഷണിക്കും.
4.മണ്ഡലത്തിലെ പുഴ പുറമ്പോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ സർവ്വേ നടത്തുന്നതിന് തീരുമാനിച്ചു.
5.മുക്കം ബെന്റ് പൈപ്പ് പാലം, പുല്ലൂരാംപാറ ഇലന്ത്കടവ് എന്നീ പഴയ പാലങ്ങൾ പൊളിച്ചു നീക്കുന്നതിന് ഡിസാസ്റ്റർ മാനേജ്മെൻറ് നോട് ആവശ്യപ്പെടാൻ തീരുമാനിച്ചു
6.കൂമ്പാറ ബസാർ മരുതിലാവ് പുഴകൾ ശുദ്ധീകരിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
7.മുക്കം കടവ് –
എരിക്കഞ്ചേരി കടവ് സംരക്ഷണത്തിന് ഡിപിആർ തയ്യാറാക്കാൻ തീരുമാനിച്ചു.
8.’തൃക്കുടമണ്ണ ‘ പദ്ധതിക്കായി വിശദമായ പ്രോജക്ട് തയ്യാറാക്കേണ്ടതാണ്. അവശേഷിക്കുന്ന പ്രവൃത്തികൾക്ക് മുൻഗണന നിശ്ചയിച്ചു നൽകി.
യോഗത്തിൽ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ OK പ്രേമാനന്ദൻ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ മെക്കാനിക്കൽ വിഭാഗം എന്നിവർക്കു പുറമേ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ അസിസ്റ്റൻറ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.






