Thiruvambady

കനത്ത മഴ: മലയോര മേഖലയിൽ വ്യാപക നാശനഷ്ടം വീടുകൾ തകർന്നു

തിരുവമ്പാടി : കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതത്തൂണുകൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. മരംവീണ് കൂടരഞ്ഞി കോലോത്തുംകടവ് കളപ്പുരയ്ക്കൽ സൈനബയുടെ വീട് പൂർണമായും തകർന്നു. കൂടരഞ്ഞി ഗോപാൽ എടക്കുത്തിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചു.

തിരുവമ്പാടി മറിയപ്പുറത്ത് കുലച്ച വാഴകൾ വ്യാപകമായി നശിച്ചു. പ്രവാസി കർഷകരുടെ വാഴകളാണ് നശിച്ചത്.

Related Articles

Leave a Reply

Back to top button