Thiruvambady

തിരുവമ്പാടി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ പ്രവർത്തനക്ഷമമാക്കണം; ഡി വൈ എഫ് ഐ

തിരുവമ്പാടി : എം പി ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് തിരുവമ്പാടി ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതെ മാസങ്ങളായിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡി വൈ എഫ് ഐ. കഴിഞ്ഞ ഭരണസമതി ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണികൾ ചെയ്യുകയും മൂന്ന് വർഷത്തേക്ക് കരാർ നൽകുകയും ചെയ്തിട്ടുള്ളതാണെന്നും പല സ്ഥലങ്ങളിൽ നിന്നും ബസ്റ്റാൻ്റിൽ എത്തുന്നവരും ജോലിക്കാരും സ്ത്രീകളും ലൈറ്റ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മുൻപ് ഇതേ കാര്യത്തിന് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യാപാരി വ്യവസായി ഏകോപന സമതി ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും അടിയന്തരമായി ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നും ഡി വൈ എഫ് ഐ ഈസ്റ്റ് മേഖല കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. യോഗത്തിൽ പി ജെ ജിബിൻ, അജയ് ഫ്രാൻസി, നിസാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button