Kodanchery

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്:

കോടഞ്ചേരി: ഗൾഫ് മേഖലയിലും മറ്റു വിദേശ രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും, തൊഴിലിനും മറ്റുമായി പോവുകയും കോവിഡ് -19 ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനും അവർക്ക് ആവശ്യമായ പാർപ്പിട സൗകര്യം ഒരുക്കുന്നതിനും കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങി.

ഗവ: കോളേജ് കോടഞ്ചേരി, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോസഫ് എൽ പി സ്‌കൂൾ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ വേളംകോട്, എം ഇ എസ് ഫാത്തിമ റഹിം സ്‌കൂൾ കൈതപ്പൊയിൽ, തുഷാര ഇന്റർനാഷണൽ കോടഞ്ചേരി എന്നിവടങ്ങളിൽ സൗകര്യം ഒരുക്കും.

യാത്രക്കായി ആവശ്യമെങ്കിൽ സ്‌കൂൾ ബസുകൾ പ്രയോജനപ്പെടുത്തുന്നതിനും, സ്‌കൂളുകളിലെ അടുക്കള ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും സ്‌കൂൾ മാനേജ്‌മെന്റുമായി സംസാരിച്ചു ധാരണയിൽ എത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ചാക്കോ അറിയിച്ചു.

Related Articles

Leave a Reply

Back to top button