India

സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്തയാഴ്ച സര്‍വീസ് തുടങ്ങും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ സര്‍വീസുകള്‍ ആണ് അനുവദിക്കുന്നത്. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തും.

അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ് പ്രത്യേകവണ്ടികളായി ആദ്യം ഓടി തുടങ്ങുന്നത്. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസര്‍കോടുവരെയായിരിക്കും സര്‍വീസ്. മധുരയ്ക്കുപകരം അമൃത എക്‌സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

മംഗളൂരു-തിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസും പകല്‍ മുഴുവന്‍ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ സര്‍വീസ് തുടങ്ങില്ലെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു പ്രത്യേക വണ്ടികളുടെയും സര്‍വീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസര്‍വ് ചെയ്തുള്ള യാത്ര മാത്രമേ തത്കാലം അനുവദിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസര്‍വഷേന്‍ തുടങ്ങും.

Related Articles

Leave a Reply

Back to top button