Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി തുടങ്ങി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തിയാണ് റോഡിനു കുറുകെ വൈദ്യുത ലൈനിന് മുകളിൽ അപകടകരമാം വിധം വീണുകിടന്ന മരം മുറിച്ചു മാറ്റുന്നത്.
മരം മുറിച്ച് മാറ്റുന്നതിനിടയിൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപം നിന്ന ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ ആയില്ല. ഇതിലെ പോകണ്ടവർ തേവർമല സടക് റോഡ് വഴി പോകേണ്ടതാണ്.







