Kerala

ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുത്; വീട് കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരെ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിപിഎം തീരുമാനം. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മാര്‍ച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടാതെ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാനും സിപിഎം തീരുമാനിച്ചു. സംഘടനാ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലും യോജിച്ച പ്രതിഷേധങ്ങള്‍ തുടരാനാണ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായത്.

Related Articles

Leave a Reply

Back to top button