Puthuppady

പുതുപ്പാടിയിൽ കുടുംബശ്രീ ഷോപ്പി തുറന്നു

പുതുപ്പാടി: സംസ്ഥാന സർക്കാരിന്റെയും, കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ കുടുംബശ്രീ ഷോപ്പി തുറന്നു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘നാടനും നല്ലതും’ എന്നപേരിൽ ആരംഭിച്ച സ്ഥിരവിപണി സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, സ്ഥിരംസമിതി അധ്യക്ഷ റീന, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.സി. കവിത, അംബിക മംഗലത്ത്, കെ.പി. സുനീർ, ബുഷറ ഷാഫി, ആയിഷബീവി, ബിജു തോമസ്, ഷീബാ സജി തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button