Thiruvambady
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ പാലക്കടവ് യൂണിറ്റ് അനുമോദിച്ചു

തിരുവമ്പാടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ പാലക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമ്മൻ്റൊ നൽകി അനുമോദിച്ചു.
സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജിബിൻ പി ജെ, സിപിഐ(എം) പാലക്കടവ് ബ്രാഞ്ച് സെക്രട്ടറി തങ്കപ്പൻ കോമ്പാറ, അജയ് കെ സി, വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.







