Mukkam

മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.ടി.എൽ സോണി മുഖ്യപ്രഭാഷണം നടത്തി.

മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ജീസൻ നെല്ലുവേലിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം പേജ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോബി എം എബ്രഹാം മുക്കം നഗരസഭയിലെ പത്താം ഡിവിഷനിലെ 150 വീടുകൾ പങ്കാളിത്തഗ്രാമമായി പ്രഖ്യാപിച്ച് ഡിവിഷൻ കൗൺസിലർ ശിവശങ്കരന് കത്തുനൽകി. ചടങ്ങിൽ കൗൺസിലർമാരായ ശിവശങ്കരൻ, ജോഷില സന്തോഷ്, യൂണിയൻ ചെയർപേഴ്സൺ അവന്തിക പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button