Thiruvambady
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 2022-23 അധ്യയന വർഷത്തെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ‘വെളിച്ചം’ വേനപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രജിത കെ, പി.ടി.എ വൈസ് പ്രസിഡണ്ട് ഷഹനാസ് സിറാജ്, സ്വാഗതം സംഘം ചെയർമാൻ അബൂബക്കർ പി.വി, പുല്ലൂരാംപാറ ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോസഫ്, അധ്യാപിക സ്വപ്നാറാണി, സ്കൂൾ പ്രിൻസിപ്പൽ ആൻറണി കെ.ജെ പ്രോഗ്രാം ഓഫീസർ സീന പി.സി തുടങ്ങിയവർ സംസാരിച്ചു.







