Koodaranji

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി വേണം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി

കൂടരഞ്ഞി:സർക്കാർ ഹോട്ടൽ മേഖലയോട് കാണിക്കുന്ന നിക്ഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് ഹോട്ടൽ &റസ് റ്റോറൻ്റ് ആസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് പാതിപ്പറമ്പിൽ ധർണ്ണ സമരം ഉരുളി കമഴ്ത്തി ഉൽഘാടനം ചെയ്തു . കെ. ച്ച്.ആർ എ യൂണിറ്റ് പ്രസിഡൻ്റ് വിജയൻ മണിയംപാറ അദ്ധ്യക്ഷനായി ട്രഷറർ സ്റ്റാൻലി ജോർജ് യൂണിറ്റ് നടത്തി.

വ്യാപാരി വ്യവസായി കൂമ്പാറ യൂണിറ്റ് പ്രസിഡൻ്റ് ലാൽ, കെ.ച്ച്.ആർ.എ വനിതാ വിംഗ് പ്രസിഡൻ്റ് രമണി ബാലൻ ചാക്കോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിജീഷ്,സുരേഷ്,മനോജ്,ബാലൻ,പ്രമോദ്,അശോകൻ രതീഷ്,കാസിം,പ്രീജഷ്,അഭിനന്ദ്,ഷുക്കൂർ,വനിതാ വിംഗ് അംഗങ്ങളായ റംല ഷുക്കൂർ,റജീന മുഹമ്മദ് കുട്ടി,തുളസി അശോകൻ എന്നിവർ പങ്കെടുത്തു .

Related Articles

Leave a Reply

Back to top button