കർഷകർ ശാസ്ത്രീയ കൃഷിരീതി അവലംബിക്കാൻ മൂന്നോട്ട് വരണം ലിന്റൊ ജോസഫ് എം എൽ എ

കൂടരഞ്ഞി: മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ കാർഷിക വിളകൾക്ക് ആവശ്യമായ അളവിൽ മാത്രം വളം നൽകി ശാസ്ത്രീയ വിള പരിപാലന മുറകൾ നടപ്പിലാക്കി മികച്ച ഉൽപ്പാദനം കൈവരിക്കുന്നതിന് കർഷകർ മുന്നോട്ടു വരണമെന്നും കീടരോഗ ബാധ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നതിന് ശ്രദ്ധ ചെലുത്തണമെന്നും തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റൊ ജോസഫ്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ചിങ്ങം ഒന്ന് കർഷക ദിനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി ശ്യംഖല ഏകോപിപ്പിച്ചു കൊണ്ട് മികച്ച വില നിലവാരം ഉറപ്പുവരുത്താൻ സർക്കാർ പദ്ധതിആവിഷ്കരികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 വർഷത്തെ തീരഞ്ഞെടുത്ത 14 കർഷകരെയും കർഷക തൊഴിലാളിയെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, മൂന്നാം വാർഡ് മെമ്പർ എൽസമ്മ ജോർജ്ജ്, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എം. തോമസ് മാസ്റ്റർ,കൃഷി ഓഫീസർ പി. എം. മുഹമ്മദ്,കൃഷി അസിസ്റ്റന്റ് പി.എ. അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് 17 മുതൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ചന്തയ്ക്കും ബസ് സ്റ്റാൻ്റിൽ തുടക്കമായി







