കാട്ടുപന്നി ശല്യത്തിനെതിരെ കർഷക ദിനത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി

തിരുവമ്പാടി : മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന വന്യമൃഗശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കാതെ ഉറക്കം നടിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പ്ലക്കാർഡുകളും ബാനറുകളും പിടിച്ച് നിൽപ്പ് സമരം നടത്തി.
മണ്ഡലം സെക്രട്ടറി ശ്രീ ഇബ്രാഹിം ഹാജി ആശംസ അറിയിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഭരണ സംവിധാനങ്ങളിൽ നിന്ന് അവർ നേരിടുന്ന അവഗണനകളെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും സംഘടനയുടെ പ്രതിഷേധം പങ്കുവച്ചു.
കർഷകരായ എം എ ജോസ്, അബ്രഹാം വാമറ്റത്തിൽ, ബേബി, ജോബി മാത്യു, വ്യാസകുമാർ, രാജേഷ് വാഴപറമ്പിൽ, തങ്കച്ചൻ പുലയൻപറമ്പിൽ, വിൽസൺ, ടി എ തങ്കച്ചൻ എന്നിവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തും.







