Kodanchery
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സീസൺ വാച്ച് പദ്ധതിയ്ക്ക് തുടക്കമായി

മൈക്കാവ്: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സീസൺ വാച്ച് പദ്ധതിയ്ക്ക് തുടക്കമായി താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബഷീർ വിദ്യാർത്ഥികൾക്ക് സീസൺ വാച്ച് കൈപ്പുസ്തകം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
സെന്റർ ഫോർ ബയോളജിക്കൽ സയൻസും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനും വിപ്രോയും ചേർന്ന് ദേശീയ തലത്തിൽ നടപ്പാക്കുന്ന സിറ്റിസൺ സയൻസ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ ഓരോ ഋതുവിലും മരങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരീക്ഷിക്കുകയും അവയെ കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, അധ്യാപകരായ ജോസിയ ജോസഫ്, അനീഷ സാജു, ജിൻസി ജിതിൻ, സീഡംഗങ്ങളായളായ അഖിൽ നിധീഷ്, ഈവ സാറ ഷിജോ, ഡെൽന തേരേസ എന്നിവർ നേതൃത്വം നൽകി.







