Thiruvambady
മറ്റു പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

തിരുവമ്പാടി: മറ്റു പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നവരെ തിരുവമ്പാടി മത്തായി ചാക്കോ സ്മൃതിയിൽ വെച്ച് ജില്ലാ സെക്രട്ടറി സഖാവ് പി മോഹനൻ മാസ്റ്റർ സ്വീകരിച്ചു.
ജമീഷ് ഇളംതുരുത്തിയിൽ, കെ.ടി സെബാസ്റ്റ്യൻ, സജി വല്ല്യാത്ത്, മിനി വല്ല്യാത്ത്, മുസ്തഫ എന്നിവരെയാണ് സ്വീകരിച്ചത്. ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്, ലിന്റോ ജോസഫ് എം.എൽ.എ, ഏരിയാസെക്രട്ടറി ടി വിശ്വനാഥൻ, ജോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വി കെ പീതാംബരൻ, വി കെ വിനോദ്,സി എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.







