Thiruvambady
ചാലിൽതൊടികയിൽ മോഹൻദാസിന്റെ കൊലപാതകിയെ ഉടൻ പിടികൂടണം; സിപിഐ(എം)

തിരുവമ്പാടി: ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാലിൽ തൊടിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കിയിരുന്നു.
അതിദാരുണമായ കൊലപാതകത്തിനുശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി രജീഷിനെ അടിയന്തരമായി പിടികൂടണമെന്ന് സി പി ഐ(എം) തിരുവമ്പാടി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ്, ലോക്കൽ സെക്രട്ടറി സി ഗണേഷ് ബാബു, കെ എം മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.







