India

കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ ത്രാലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത്.

സുരക്ഷാസേനയുടെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘവുമായിട്ടാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ കാശ്മീരില്‍ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ ഖാസി യാസിര്‍ കൊലപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിന് ശേഷം ഇയാളെ സുരക്ഷാസേന തിരഞ്ഞുവരികയായിരുന്നു. ഖാസിയുള്‍പ്പെടെയുള്ള മൂന്ന് ഭീകരരെ സുരക്ഷാസേന ഒളിയിടത്തില്‍ വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Articles

Leave a Reply

Back to top button