Thiruvambady

തിരുവമ്പാടി ചാലിൽതൊടികയിൽ മോഹൻദാസ് കൊലപാതകം; പ്രതി രജീഷ് കീഴടങ്ങി

തിരുവമ്പാടി: തിരുവമ്പാടി ചാലിൽതൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി രജീഷ് പൊലിസിൽ കീഴടങ്ങി.

ഇന്ന് ഉച്ചയോടെ താമരശ്ശേരി ഡി.വൈ.എസ്. പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു. സ്ഥല ഉടമസ്ഥാവകാശ തർക്കത്തെ തുടർന്നു അയൽവാസിയായ ചാലിൽതൊടികയിൽ മോഹൻദാസിനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിക്കായി തിരുവമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് രജീഷ് കീഴടങ്ങിയത്. പ്രതിയെ നാളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടു പോകും.

Related Articles

Leave a Reply

Back to top button