Puthuppady

അസിസ്റ്റന്റ് കളക്ടര്‍ പുതുപ്പാടിയിലെ കുടുംബശ്രീ സംരംഭങ്ങള്‍ സന്ദര്‍ശിച്ചു

പുതുപ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭ യൂണിറ്റുകള്‍ അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് താക്കൂര്‍ സന്ദര്‍ശിച്ചു.

കുടുംബശ്രീ സംരംഭ യൂണിറ്റുകളായ കുടുംബശ്രീ ഷോപ്പീ, ജനകീയ ഹോട്ടല്‍, സ്റ്റിച്ച് ഇന്‍ ടൈം ടൈലറിംഗ് യൂണിറ്റ്, കാമധേനു പശുവളര്‍ത്തല്‍ യൂണിറ്റ്, ബഡ്‌സ് സ്‌കൂള്‍, മാതൃക സിഡിഎസ് ഓഫീസ് എന്നിവയാണ് അസിസ്റ്റന്റ് കളക്ടര്‍ സന്ദര്‍ശിച്ചത്.

ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രഷീജ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീബസജി എന്നിവര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കി.

Related Articles

Leave a Reply

Back to top button