Kodanchery

കോടഞ്ചേരിയിൽ കോവിഡ് വ്യാപനം. പ്രതിരോധം ശക്തമാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

കോടഞ്ചേരി: വ്യാഴാഴ്ച കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു

Related Articles

Leave a Reply

Back to top button