Kodanchery
കോടഞ്ചേരി പോലീസ് സ്റ്റേഷൻ അണു വിമുക്തമാക്കി

കോടഞ്ചേരി : കൊറോണ വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ സ്ഥാപനങ്ങളെല്ലാം അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടാസ്ക് ഫോഴ്സ് കോടഞ്ചേരി പോലീസ് സ്റ്റേഷനും പരിസരവും ഫോഗിങ് നടത്തി അണുവിമുക്തമാക്കി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർവാസുദേവൻ ഞാറ്റുകാലായിൽ, ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബിജു ഓത്തിക്കൽ, സിനീഷ് കുമാർ സായിതുടങ്ങിയവർ പങ്കെടുത്തു.







